ജപമാല

ജപമാലയാണെൻ്റെ കൈകളിൽ നാഥാ ….
ജപമോതും നാവാണെൻ്റെ നാഥാ .
ഹൃദയമുരളിക പാടുന്നു, വീണ്ടും –
ശ്രുതിഭംഗമേശാത്ത ഗായകൻ ഞാൻ .
ഞാൻ പാടും കീർത്തനം ഏറ്റു പാടാൻ
എനിക്കിനി ഒരു ജന്മം കൂടി കടം തരുമോ.
ആ ..ആ ..ആ.. നീലമണിയിട്ട ജപമാല
ഇന്നൊരു മണിനാദമായെൻ്റെ കാതുകളിൽ –
സങ്കീർത്തനങ്ങളായി മാറിടുന്നു.
ജപമാലയാണെൻ്റെ കൈകളിൽ നാഥാ –
മാധുര്യമേറുന്ന ജീവിതമാണെൻ്റെ നാഥാ –
മനസ്സിലിന്നും ജ്വലിച്ചു നിൽപ്പൂ.
അമ്പത്തിമൂന്നു മണികൾ പൂവിട്ട
ജപമാലയാണെൻ്റെ കൈകളിൽ നാഥാ ….

രാജു ജോസഫ്