വയനാട്ടിൽ യഥാർത്ഥത്തിൽ സംഭവിച്ചത് : ഹൈഡ്രജൻ ബോംബ് സ്ഫോടനം
വയനാടൻ കുന്നിലെ പാറയുടെ മുകളിൽ ജലം കെട്ടി നിന്ന് താഴേക്ക് ഒഴുകിപ്പോകുവാൻ സാധ്യമാകാതെ തടസ്സമായി നിന്ന 68 ലേറെ ടൂറിസ്ററ് റിസോട്ടുകൾ ഉണ്ടായിരുന്നു. വയനാടിൻ്റെ പ്രകൃതിയുടെ കാലാവസ്ഥയനുസരിച്ച് പാറപ്പരപ്പുകളിൽ കൃഷി ചെയ്യാൻ പറ്റുന്ന അധികം വേരുപ്പടർപ്പുകളില്ലാത്ത തേയിലയും കാപ്പിയും കവുങ്ങുകളും ഏലം , ഇഞ്ചി , മഞ്ഞൾ , കച്ചോലം പോലെയുള്ള സുഗന്ധ ദ്രവ്യകൃഷികളും ആയിരുന്നു നാളിതുവരെ വയനാടൻ കർഷകർ അന്നാട്ടിൽ കൃഷി ചെയ്തു പോന്നിരുന്നത്.
ടൂറിസത്തിൻ്റെ പേരും പറഞ്ഞു അനധികൃതമായി കെട്ടിപ്പൊക്കിയ ആഡംബര റിസോർട്ടുകൾ വയനാടിൻ്റെ പ്രകൃതിയുടെ സന്തുലനാവസ്ഥ തകിടം മറിച്ചു . വയലാർ എഴുതിയ ഗാനം പോലെ ‘വയനാടൻ കുന്നിൽ ജനിച്ച പുഴ മയിലാടും പാറയിൽ വളർന്ന പുഴ’ ഒഴുകാനാവാതെ കുന്നിൻ മുകളിൽ കെട്ടി നിന്ന് “നാച്ചുറൽ കലാമിറ്റി ഓഫ് ഹൈഡ്രജൻ ബോംബ് എസ്പ്ലോഷൻ ” . യഥാർത്ഥത്തിൽ വയനാട്ടിൽ ഇതാണ് സംഭവിച്ചത്.
ഹൈഡ്രജൻ ബോംബ് എസ്പ്ലോഷൻ എന്നാൽ എന്ത് ?
H2 എന്ന ഹൈഡ്രജൻ്റെ തന്മാത്രയും ഓക്സിജൻ്റെ ഒരു തന്മാത്രയും കൂടി ചേർന്നതാണ് ജലം. ഇതിൽ ജലത്തിൻ്റെ H2 എന്ന തന്മാത്ര H1 H1 എന്ന് വിഭജിക്കപ്പെടുമ്പോഴുണ്ടാകുന്ന മാസ്സ് എനർജി പവർ അഥവാ അനിയന്ത്രിതമായ ഊർജം ആണ് ഹൈഡ്രജൻ ബോംബിൻ്റെ അടിസ്ഥാന തത്വം. ഇത് സാധാരണ ആറ്റം ബോംബിനേക്കാൾ 88 മടങ്ങു ശക്തമാണ്.
പ്രകൃതിയോട് മനുഷ്യൻ കാണിക്കുന്ന ക്രൂരതയ്ക്ക് പ്രകൃതി തന്നെ മടക്കി കൊടുക്കുന്ന ‘കൂലി’ യായി കരുതണം . വായനാടിൽ മാത്രമല്ല കേരളത്തിൻ്റെ എല്ലാ മലയോര പ്രദേശങ്ങളിലും , ഏതു രാജ്യത്തും, ഏതു ലോകത്തും ഇത് സംഭവ്യമാണ്. കാടു തെളിച്ചു കുടിയേറി പാർത്തവർ മലമ്പാമ്പിനോടും മലമ്പനിയോടും മല്ലിട്ട് മലയോര കർഷകർ മനംമടുപ്പില്ലാതെ അധ്വാനിച്ചുണ്ടാക്കിയ വിഭവങ്ങൾ കാടിറങ്ങി വരുന്ന കാട്ടാനകളും കാട്ടു പന്നികളും കാട്ടു കുരങ്ങുകളും കയ്യേറുന്നതിൻ്റെ മുഖ്യ കാരണം കാട്ടിലെ താടിയും മരങ്ങളും മൂട് മുതൽ ‘മുട്ടിന്മേൽ’ വരെ മുറിച്ചു മാറ്റപ്പെട്ടപ്പോൾ മുറിവേറ്റത് കാട്ടുവാസികളായ ഈ മൃഗങ്ങൾക്കായിരുന്നു. വെള്ളവും വെളിച്ചവും ആഹാരവും കാട്ടിലില്ലാതെ വന്നപ്പോൾ ഇരതേടി നാട്ടിലേക്കിറങ്ങിയ വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലുകയല്ല ഏക പോം വഴി . അവരുടെ വാസയോഗ്യമായിരുന്ന വീടായിരുന്നു കാട് കയ്യേറ്റക്കാർ കയ്യേറിയപ്പോൾ നിസ്സഹായരായ ആ പാവം ബലി മൃഗങ്ങളെ പുനഃരധിവസിപ്പിക്കുകയെന്നതും ഈ നാട് ഭരിക്കുന്ന സർക്കാരിൻ്റെയും ഭരണകൂടങ്ങളുടെയും ഒപ്പം ഈ നാട്ടിൽ ജീവിക്കുന്ന ഓരോ ജനങ്ങളുടെയും കടമയും കർത്തവ്യവും ആണ് .
അതിനാൽ വയനാട്ടിലെ ഈ നാച്ചുറൽ ഹൈഡ്രജൻ ബോംബ് എസ്പ്ലോഷൻ ലോകജനതയ്ക്ക് ഒരു പാഠ പുസ്തകവും അതിലെ ഏറ്റവും പ്രധാന പാഠവുമാണ്. ജാഗ്രതയോടെ മുന്നേറുവാൻ ഇത് ഓരോ മനുഷ്യനെയും ഇന്നാട്ടിലെ എല്ലാ ഭരണകൂടങ്ങളുടെയും അറിവിലും ബോധ്യത്തിലും ഉണ്ടായിരിക്കണമെന്ന ഒരു വിചിന്തനം കൂടി ഒരു ഓർമ്മപ്പെടുത്തൽ കൂടി നമ്മുക്ക് മുന്നിൽ പ്രകൃതി വരച്ചിട്ട ചിത്രം നേർക്കാഴ്ചയായി ഒരു ബൂമറാങ്ങായി നമ്മുടെ മുഖത്തേക്ക് തന്നെ പ്രകൃതി തിരിച്ചയച്ചിരിക്കുന്നു എന്ന സത്യം ഏറ്റവും ഗൗരവത്തോടെ അതിലേറെ ജാഗ്രതയോടെ അലെർട്ടുകൾ (റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീൻ ) പ്രകൃതി തന്നെ പ്രഖ്യാപിച്ചിരിക്കുന്നു എന്ന നഗ്ന സത്യം കേൾക്കാൻ ചെവിയും കാണാൻ കണ്ണുമുള്ളവർ ഉൾക്കാഴ്ചയോടെ മനസ്സിലാക്കട്ടെയെന്ന പ്രാർത്ഥനയോടെ ഈ ഭൂമിയിലെ നമ്മുടെ ഈ ചെറിയ ജീവിതം മറ്റൊന്നിനും മറ്റൊരാൾക്കും ഒരു ബുദ്ധിമുട്ടായി (disturb ) മാറാതെ നമ്മുക്ക് ജീവിച്ചു തീർക്കാം.
സ്വർഗം ലക്ഷ്യമാക്കിയുള്ള മനുഷ്യന്റെ ജീവിത ചര്യയിൽ വിശുദ്ധ ബൈബിളിൽ എഴുതിയിരിക്കുന്നത് പോലെ ‘അയൽക്കാരനെതിരായ പ്രേരണയ്ക്ക് വഴങ്ങാത്തവനും സഹോദയരനോട് തെറ്റ് ചെയ്യാത്തവനും അന്യായ പലിശ വാങ്ങാത്തവനും നാവു കൊണ്ട് കള്ളം പറയാത്തവനും ‘ ഇങ്ങനെയുള്ള നല്ല മനുഷ്യരായി നല്ല വ്യക്തിത്വങ്ങളായി നാടിനും സമൂഹത്തിനും നന്മ ചെയ്യുന്നവരായി നമ്മുക്ക് ജീവിക്കാം. അപ്പോൾ മറ്റുള്ളവരും പ്രകൃതിയും നമ്മളെയും സ്നേഹിക്കും.
qt5wy7
ddB NBMQYOW HLiGnpV zagHYRMa gpP vNMXmD SAQgMt
ItTZXvp fqBtL TMyE XmjYZhNW TaYP qRggF
HbnzKcs mIxWjSE TecbrG QfhS enfP dVHbSYw
TeJNKMip KoNrbyR BCP LnDKMXFF
LPWNbT HNgFoIb AZQGvNSh JiuY nJhaE uSKKdP